തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനകം കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടിയിട്ടുണ്ട്. കേരള തീരത്ത് മേഘപാളികളും കൂടുതലായി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് കാര്‍മേഘങ്ങളുടെ തോത് കൂടിവരുന്ന സാഹചര്യത്തിലാണ് കാലവര്‍ഷം പ്രവചിച്ചതിലും നേരത്തെയെത്തുമെന്ന വിലയിരുത്തല്‍.
സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെയും മറ്റന്നാളും 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.