പാലക്കാട്: വിദ്യാര്‍ത്ഥിനി വീടിനടുത്തുള്ള പാറമടയില്‍ മുങ്ങിമരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. നായയെ കുളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയില്‍ എത്തിയപ്പോഴാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആര്യ. വീടിന് പിന്നിലുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനായി കൂട്ടുകാരോടൊപ്പമാണ് ആര്യ പോയത്.
നായയെ കുളിപ്പിക്കുന്നതിന് ഇടയില്‍ കാല് വഴുതി പാറമടയില്‍ വീണു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്ക്കെത്തിച്ചു. ഉടനെ തന്നെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.