തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമായി. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ 28 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 27നും 28നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28 വരെ വ്യാപകമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമായി. ഇതോടെ ഉച്ച തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.