ചെത്തല്ലൂര്‍: തൊണ്ടയില്‍ ഇറച്ചി കഷ്ണം കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന് ആണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് കഴിച്ച ഇറച്ചിക്കഷ്ണമാണ് ഹനാന്റെ തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞ ഹനാനെ ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
also read: വിസ്മയ കേസ്; കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്
എന്നാല്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് ഹനാന്. ഒന്നര വര്‍ഷം മുന്‍പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.