തൃശൂര്‍: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശം വിവാദത്തില്‍. പഠിക്കുന്ന കാലത്ത് തൃശ്ശൂര്‍ പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നുമാണ് ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനം ഉയരുന്നത്.
കോളേജില്‍ പഠിക്കുമ്പോള്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. അതേസമയം, ബോബി ചെമ്മണ്ണൂരിനെ പിന്തുണക്കുന്നവരും നിരവധിയാണ്.
also read: കുളിമുറിയുടെ തറ പൊളിച്ചപ്പോള്‍ കണ്ടെത്തിയത് പാമ്പുകളുടെ കൂട്ടത്തെ, ഞെട്ടിക്കുന്ന സംഭവം
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ഇങ്ങനെ
”മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക.
അത് കഴിഞ്ഞ് പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന് കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’