തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഞായറാഴ്ച വരെ മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കനത്ത മഴയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. പാലക്കാട് ഒഴികെ, തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മറ്റന്നാള്‍ ഈ ജില്ലകള്‍ക്കു പുറമേ കണ്ണൂരിലും ജാഗ്രതാ നിര്‍ദേശമുണ്ട്. കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 27ന് മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്തവണ അധികമഴ കി്്ട്ടുമെന്നാണ് പ്രവചനം.