ആലുവ: നീന്തൽ പഠിച്ചത് കാണിക്കാനായി കൂട്ടുകാരുമായി പാടത്തെത്തിയ ആലുവ ബിനാനിപുരത്തെ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് (16) മുങ്ങിമരിച്ചത്.
മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ആദിത്യൻ. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനായി എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. പാടത്തെ ചതുപ്പിൽ പെട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ആദിത്യൻ നീന്തൽ പഠിച്ചത്. അതീവസന്തോഷത്തിലായിരുന്ന കുട്ടി ഇത് കൂട്ടുകാരെ കാണിക്കാൻ കൂടി വേണ്ടിയാണ് കളിക്കാനായി പാടം തെരഞ്ഞെടുത്തത്. സംഭവസമയത്ത് കൂടെ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. മറ്റൊരു കുട്ടി ചതുപ്പിൽ പെട്ടെങ്കിലും രക്ഷപ്പെടുത്തി.