മേട്ടുപ്പാളയം: കൂനൂർ – ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. പുൽപ്പള്ളി കാണികുളത്ത് വീട്ടിൽ ജോസ് ആണ് മരിച്ചത്. 65 വയസായിരുന്നു.
തൃശ്ശൂരിൽ യുവാവിനെയും യുവതിയെയും തൃശ്ശൂരിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി!
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. മരിച്ച ജോസിന്റെ മകൻ യോബേഷ് (35), യോബേഷിന്റെ മകൾ അനാമിക (അമ്മു – 9), ജോസിന്റെ സുഹൃത്തുക്കളായ തോമസ് (68), ജോർജ്ജ് (60) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ തോമസിന് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയർപിൻ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.