പാലക്കാട് : രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാടാണ് സംഭവം. കാണാതായ ഹവില്‍ദാര്‍മാരായ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും കഴിഞ്ഞ ദിവസമാണ് കാണാതായത്. ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്.