കൊച്ചി; കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.
അതിനാല്‍ രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് തൃശൂര്‍ കളക്ടര്‍ അറിയിച്ചു. അതിനിടെ എറണാകുളത്തും എറണാകുളത്തും തൃശൂരും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
also read: കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി, അതിതീവ്രമഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
വരും മണിക്കൂറിലും എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളത്തും തൃശൂരും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഒട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.