പെരിന്തൽമണ്ണ: പത്തുവയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തി സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്.
മരുന്ന് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ കുത്തേറ്റു, പാപ്പാന് ദാരുണാന്ത്യം, നടുക്കം
2018 മെയ് മാസത്തിൽ 38കാരനായ പ്രതിയുടെ വീട്ടിൽ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി താമസിച്ചിരുന്നു. ഇതിനിടെ പലദിവസങ്ങളിലായി പെൺകുട്ടിയെ പ്രതി ഇരയാക്കുകയായിരുന്നു.
മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.
അതേസമയം, ഇരയായ പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്.