കൊച്ചി: ട്രാൻസ്ജെൻഡറെ ലോഡ്ജ്മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കുട്ടനാട് സ്വദേശിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിലാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ഷെറിനെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി. ഷെറിന്റെ മൊബൈൽ ഫോണും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്. മോഡലായ ഷെറിൻ ദീർഘനാളായി കൊച്ചിയിലായിരുന്നു താമസം.