തൃശൂര്‍: യുവതികളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത നാല്പ്പത്തിമൂന്നുകാരന് പിടിയില്‍. വാടാനപ്പിള്ളി ബിഎസ് റോഡില്‍ പണിക്ക വീട്ടില്‍ ഷെഫീഖിനെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹ്യ മാധ്യമം വഴിയാണ് ഇയാള്‍ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിയായ യുവതിയെയും മാന്ദാംമംഗലം വെള്ളക്കാരിത്താടത്തുള്ള യുവതിയെയും എറണാകുളത്തെ വാടകവീട്ടില്‍ വെച്ചാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്.
also read: കേരളത്തില്‍ പരക്കെ മഴ, ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഗര്ഭിണിയായതിന്ന് ശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.