മാവേലിക്കര: സ്കൂട്ടർ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് കാട്ടിൽ കിഴക്കതിൽ അമ്പിക്കുട്ടൻ (40), ബന്ധു ഈരേഴ വടക്ക് ശ്രീശൈലം രാജേഷ് (കൊച്ചുമോൻ -50) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു
തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറയ്ക്ക് വടക്കായിരുന്നു അപകടം നടന്നത്. ഇരുവരും സ്കൂട്ടറിൽ മാന്നാർ ഭാഗത്തേക്ക് പോകുകയായിരുന്നു.
റോഡിലെ വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ചു തകർന്നു. തലയ്ക്കു പരുക്കേറ്റ ഇരുവരും അപകട സ്ഥലത്തു തന്നെ മരിച്ചു. മരിച്ചവർ കിണർ നിർമാണ തൊഴിലാളികളാണ്.