ആലപ്പുഴ: തട്ടുകടയില്‍ നിന്നു വാങ്ങിയ കപ്പ ബിരിയാണിയില്‍ വെള്ളിമോതിരം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നുള്ള പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി.
കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നു പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തില്‍ മോതിരം കിട്ടിയത്. ചേര്‍ത്തല നഗരത്തില്‍ അപ്സര കവലയ്ക്കു സമീപത്തെ തട്ടുകടയില്‍ നിന്നാണ് ഷാലി കപ്പ ബിരിയാണി വാങ്ങിയത്.
also read: വവ്വാലുകളുടെ പ്രജനന കാലം; നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ മന്ത്രി
തട്ടുകടയ്ക്കെതിരെ നല്കിയ പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
നഗരത്തിലാണ് ഭക്ഷണം വില്പന നടത്തിയതെങ്കിലും പാചകം ചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്തു പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിനെയും വിവരം അറിയിക്കുകയും കൂടുതല്‍ പരിശോധനകള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.