തൃശൂര്‍: തൃശൂര്‍ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ വലിയ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍വെച്ച വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു.
സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന് സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചു. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.
also read: ബൈക്കപകടം; കേരള ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചത്. സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യല്‍ കുടകള്‍ പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടുത്തിയതിതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സര്‍ക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കുടകള്‍ പിന്‍വലിച്ചത്.