തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങിയ ജീവനക്കാരന് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്.
ഭര്‍തൃവീട്ടില്‍ ശുചിമുറിയില്ല, വഴക്ക് സ്ഥിരം : തമിഴ്നാട്ടില്‍ നവവധു തൂങ്ങിമരിച്ചു
ഫയർഫോഴ്സ് എത്തിയാണ് സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുൻപു മരണം സംഭവിച്ചിരുന്നു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.