കണ്ണൂർ: ഇരിട്ടിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറിനെയാണ് (19) കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെ പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടെയാണ് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
സെയ്ദ-മുനീറ ദമ്പതികളുടെ മകളാണ് ജഹാന. എസ്എൻഡിപി കോളേജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു. ഒരു സഹോദരനുണ്ട്.