ചൊക്ലി: കണ്ണൂരിൽ യുവതിയും ആറുമാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ. നിടുമ്പ്രം കിഴക്കെവയൽ തീർത്തിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജ്യോത്സനയേയും (25) ആറുമാസം പ്രായമായ മകൻ ധ്രുവിനേയുമാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഭർത്താവിന്റെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂർ അഗ്നിരക്ഷാസേന എത്തിയാണു മൃതദേഹം പുറത്തെടുത്ത്.
മൃതദേഹങ്ങൾ കിണറ്റിൽ പൊങ്ങിക്കിടന്ന നിലയിലായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്നു പറയുന്നുണ്ടെങ്കിലും ചൊക്ലി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
also read- സപ്ലൈകോയ്ക്കായി ‘സ്ലോഗൻ’ എഴുതാം; ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാം
സെൻട്രൽ മനേക്കര ജോഷിത്ത് നിവാസിൽ വലിയകാലിൽ ജനാർദനന്റെയും സുമതിയുടെയും മകളാണു ജ്യോത്സന. സഹോദരങ്ങൾ: ജോഷിത്ത്, ജിഷിന. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.