കോഴിക്കോട്: മൂന്ന് മാസം പ്രായമായ ആൺ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ആറ് മണിയോടെ രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. പിന്നാലെ പോലീസ് എത്തി കുട്ടിയെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.