തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ താഴേക്ക്. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 37600 രൂപയായി.
ഇന്നലെ അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു.
also read: നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4700 രൂപയായി. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും മെയ് 2 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 3885 രൂപയായി. ഏപ്രില്‍ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു.
രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രില്‍ 30 ന് രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (AKGSMA) അറിയിച്ചിരുന്നു.