തിരുവനന്തപുരം: ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്.
ഇതിനിടെ വിശ്വാസികള്‍ക്ക് പെരുന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംസകള്‍ നേര്‍ന്നത്. ‘ഏവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍- പി.സി. ജോര്‍ജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
also read:മാപ്പുപറയണം, ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവന; ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്
അതേസമയം, പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കമന്റുകളായി വരുന്ന്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി സി ജോര്‍ജിനെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്.
പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.