കൊച്ചി: ഉദ്ഘാടന പരിപാടിക്കായി കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ച സുരേഷ് ഗോപി സംഘാടകര്‍ക്ക് മുന്നില്‍ വന്നിറങ്ങിയത് ഓട്ടോറിക്ഷയില്‍. ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്.
നഗരത്തിലെ ഗതാഗതത്തിരക്കില്‍ നിന്നു രക്ഷപ്പെടാനാണ് താരം സ്വന്തം കാര്‍ ഉപേക്ഷിച്ച് ഓട്ടോയെ ആശ്രയിച്ചത്. വിഎച്ച്പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ ‘അമ്മ’യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി.
നാലു മണിയോടെ ഇറങ്ങിയപ്പോള്‍ എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിഞ്ഞു. അതോടെ യാത്ര ഓട്ടോയിലാക്കി. ബിടിഎച്ച് ഹോട്ടലിനു മുന്നില്‍ വിഎച്ച്പി സംഘാടകര്‍ കാറില്‍ എത്തുന്ന നടനെ കാത്തുനിന്നു.
അവരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. അപ്പോള്‍ മാത്രമാണ് ഓട്ടോ ഡ്രൈവര്‍ തന്നോടൊപ്പം യാത്ര ചെയ്തത് ആരാണെണെന്നു മനസ്സിലാക്കിയത്. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ചിലെത്തിയത്.