തിരുവനന്തപുരം: തിരുവനന്തപുരത്ത് കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ദേശീയ പാത കുറുകെക്കടന്ന് എതിര് ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു. നരുവാമൂട് അമ്മാനൂര്‍ക്കോണം ടിസി നിവാസില്‍ ജി.ചന്ദ്രനാണ്(56) മരിച്ചത്.
കരമന -കളിയിക്കാവിള ദേശീയപാതയിലാണ് സംഭവം. കാറിനുള്ളില്‍ കുഴഞ്ഞുവീണ ചന്ദ്രനെ നാട്ടുകാര്‍ കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തെടുത്ത്. തുടര്‍ന്ന് അതേ കാറില്‍ നേമം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 11 മണിയോടെ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം.
എയര്‍പോര്‍ട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ സര്‍വീസ് നടത്തുന്ന ചന്ദ്രന് രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. കാറിന് വേഗം കുറവായിരുന്നതും എതിര് ദിശയില്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങള്‍ ഒഴിവായത് . ഭാര്യ: ഷൈലജ(ആശ വര്‍ക്കര്‍, പള്ളിച്ചല്‍). മക്കള്‍: ശാലിനി, അരുണ്‍.