തിരുവനന്തപുരം: യുവതിയെയും മകളെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നിലാണ് സംഭവം. എസ്എസ് നിവാസില്‍ ശരണ്യ (22), മകള്‍ നക്ഷത്ര(രണ്ടര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ശരണ്യയുടെ ഭര്‍ത്താവ് ബസ് ഡ്രൈവറായ സുജിത്തിനെ(33)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭര്‍ത്താവില്‍നിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സുജിത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നതും ശരണ്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പരിസരവാസികള്‍ പരാതിയായി നല്കിയതിത്തെടുര്ന്നാണ് പൊലീസ് നടപടി.
ശരണ്യയുടെയും സുജിത്തിന്റെയും വിവാഹം അഞ്ചു വര്‍ഷം മുന്‍പായിരുന്നു. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത് വഴക്കിട്ടശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടു മടങ്ങിയെത്തിയപ്പോഴും വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി പിന്നീട് വാമനപുരം കാരേറ്റിലെ കുടുംബവീട്ടില്‍ സംസ്കാരം നടന്നു.