കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണ്ണ വിലയില്‍ കുറവ്. ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,760 രൂപയായി.
ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
also read: മുട്ടുകുത്തി നിന്ന് രാജവെമ്പാലയെ ചുംബിച്ച് യുവതി, കാഴ്ചക്കാരെ നടുക്കി വീഡിയോ, വൈറല്‍
പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.
ഒരാഴ്ചക്കിടെ ആയിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്. സാധാരണക്കാരായ ഉപഭോക്താക്കളെ ഇത് ആശ്വാസത്തിലാക്കിയിരിക്കുകയാണ്.