കണ്ണൂര്‍: പതിനാലുവയസ്സുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്താണ് സംഭവം. ചുഴലി ചെമ്പോത്ത് ആദിഷാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ആദിഷിനെ കണ്ടെത്തിയത്.
ഷിബു, ധന്യ ദമ്പതികളുടെ മകനാണ് ആദിഷ്. രാത്രി ഉറങ്ങാന്‍ കിടന്ന ആദിഷിനെ രാവിലെ അമ്മ വിളിക്കാന്‍ ചെല്ലുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ അമ്മ വിവരം മറ്റുള്ളവരെ അറിയിക്കുകയായിന്നു.
തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ഫോണിന്റെ അമിത ഉപയോഗമാണോ മരണകാരണമെന്ന് സംശയിക്കുന്നു. ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്: അഭിഷേക്.