പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ സിഗ്നൽ തെറ്റിച്ചുവന്ന കെഎസ്ആർടിസി ബസ് ഇടിച്ച് വയോധിക മരണപ്പെട്ടു. കണ്ണന്നൂർ കണ്ണാടി സ്വദേശി ചെല്ലമ്മയാണ് ദാരുണമായി മരിച്ചത്. 80 വയസായിരുന്നു. അതേസമയം, ഇടിച്ച ബസ് നിർത്താതെ പോയതായി പരാതിയും ഉണ്ട്.
യാത്രയ്ക്കും ഇനി ചിലവേറും; സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു
തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ബസാണ് സിഗ്നൽ തെറ്റിച്ച് വന്ന് കാൽനടയാത്രക്കാരിയെ ഇടിച്ചിട്ടത്. ബസ്സിന്റെ ചക്രത്തിനടിയിൽപ്പെട്ടാണ് തൽക്ഷണം മരണപ്പട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അപകടം അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാർ ചേർന്നാണ് പിടിച്ചുവെച്ച് പോലീസിനെ ഏൽപ്പിച്ചത്.