കോഴിക്കോട്: വയോധികനെ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടിയെയാണ് കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അറുപത്തിയഞ്ച് വയസ്സായിരുന്നു. പള്ളിയുടെ ഒന്നാം നിലയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോഴാണ് അബ്ദുല്ലക്കുട്ടി മരിച്ചതായി മനസ്സിലായത്. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.