തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. അതേസമയം, വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിക്കുക. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിക്കും. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി ഉയര്‍ത്തും. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.
also read: ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു, 80ശതമാനം പൊള്ളലേറ്റ് യുവതി ആശുപത്രിയില്‍
ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കും. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിക്കും.