തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിരന്തരം മാധ്യമവാർത്തകളിൽ നിറയുന്നതിനിടെ നന്ദി പറഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി സ്വിഫ്റ്റിനെ മാധ്യമങ്ങൾ ഇത്രയധികം സ്നേഹിക്കുന്നു എന്നുള്ളതിൽ സന്തോഷമുണ്ടെന്ന് ഗതാഗതമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കെഎസ്ആർടിസി സ്വിഫ്റ്റ് ഒന്ന് ഉരഞ്ഞാൽ പോലും മാധ്യമങ്ങൾക്ക് ശ്രദ്ധയുണ്ട്. ഇത് കെ സ്വിഫ്റ്റിനോടുള്ള ജനങ്ങളുടെ സ്നേഹവും വർധിപ്പിക്കാൻ ഇടയാക്കി.
ഇക്കാരണത്താൽ തന്നെ അതിന്റെ കളക്ഷനും കൂടി. മാധ്യമങ്ങൾക്ക് നന്ദിയെന്ന് ആന്റണി രാജു പ്രതികരിച്ചു.
നേരത്തെ ഉദ്ഘാടന ദിവസം തന്നെ മൂന്ന് സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപെട്ടിരുന്നു. നിസാരമായ പോറലുകൾ മാധ്യമശ്രദ്ധയാകർഷിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് അശ്രദ്ധമായി ഡ്രൈവ് ചെയ്തതിന് സസ്പെൻഷനും ലഭിച്ചു.
ALSO READ-ശബരിമലയില്‍ ദര്‍ശനം നടത്തി നടന് ദിലീപ്, മടങ്ങിയത് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം
സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതും ഇതിനിടെ വലിയ വാർത്തയായിരുന്നു. സ്വകാര്യബസ് ലോബികൾക്ക് വേണ്ടി പല മാധ്യമങ്ങളും സ്വിഫ്റ്റ് ബസിനെ മനപൂർവ്വം വിവാദത്തിലാക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.