പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെ ശബരിമലയിലെത്തി ദര്‍ശനം നടത്തി നടന് ദിലീപ്. ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജര്‍ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്.
ഇന്നലെ രാത്രി ശബരിമലയില്‍ എത്തിയ സംഘം ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്നു. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനവും, പ്രത്യേക പൂജകളും നടത്തി.തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് കുറച്ച്നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
മുന്‍ വര്‍ഷങ്ങളിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും.