കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മുന്നേറ്റം. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 39,880 രൂപയായി ഉയര്‍ന്നു.
ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 4985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില.
also read: ശബരിമലയില്‍ ദര്‍ശനം നടത്തി നടന് ദിലീപ്, മടങ്ങിയത് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം
ഏഴാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്‍ധിച്ചത്. അതേസമയം, സ്വര്‍ണ്ണവില 40000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.