കൊല്ലം: തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവിനെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. തെന്മല വിഷ്ണുഭവനിൽ 26കാരനായ വിഷ്ണുവി നെയാണ് അറസ്റ്റ് ചെയ്തത്. തെന്മല സ്വദേശിയായ ലിനു ചെറിയാൻ എന്നയാളെ ഇന്നലെ വൈകിട്ടാണ് വിഷ്ണു തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.
‘എടാ കൊച്ചു ചെറുക്കാ’യെന്ന് വിളിച്ചതാണ് വിഷ്ണുവിനെ ചൊടിപ്പിച്ചത്. രോഷം പൂണ്ട് ലിനു ചെറിയാനെ മുഖത്ത് അടിക്കുകയും. തുടന്ന് കമ്പ് എടുത്തു അക്രമിക്കുകയുമായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ ലിനു ചെറിയാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണു മുൻപും നിരവധി വനം , കഞ്ചാവ് , കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിട്ടുണ്ട്.