ഇടുക്കി: അടിമാലിക്ക് സമീപം കല്ലാറിൽ മരം വീണ് അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു. ജാർഖണ്ഡ് സ്വദേശിനി ഗീതയാണ് ദാരുണമായി മരിച്ചത്. തോട്ടത്തിൽ നിന്ന് വിറക് ശേഖരിച്ച് മടങ്ങുമ്പോൾ ശക്തമായ കാറ്റിൽ മരത്തിന്റെ മുകൾ ഭാഗം ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.
വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, ദുരന്തം മാലിന്യം വൃത്തിയാക്കുന്നതിനിടെ
അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.
ഇടുക്കി മരിയാപുരത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിയാപുരം ടൗണിനോട് ചേർന്നുള്ള കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്.
സംഭവസമയത്ത് സുരേന്ദ്രനും, ഭാര്യ ബിന്ദു ,മക്കളായ അമലു , ആകാശ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു. എങ്കിലും ആർക്കും പരിക്കില്ല. വീടിന്റെ മേൽക്കൂരയും ജനാലകളും തകർന്നിട്ടുണ്ട്. വയറിംഗ് പൂർണ്ണമായും കത്തിനശിച്ചു. അലമാരികൾ ഉൾപ്പെടെ ഗൃഹോപകരണങ്ങളും പൂർണ്ണമായി തകർന്നു.