നെടുമ്പാശേരി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഇയാള്‍ക്ക് സഹായം ചെയ്ത വിമാനത്താവളത്തിലെ മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരതും പിടിയിലായി.
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തില്‍ അബുദാബിയിലേക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം. അബുദാബിയിലേക്ക് പോവുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
also read: മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണു, 25കാരന് ദാരുണാന്ത്യം
എന്നാല്‍, ശ്രീനാഥ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഇയാള്‍ക്ക് സഹായം ചെയ്ത ഭരതും പിടിയിലായത്. ശ്രീനാഥിന്റെ പക്കല്‍ നിന്നും 2,000 രൂപ വാങ്ങിയാണ് ഭരത് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.