മലപ്പുറം: സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങിയ ഒരു വയസ്സുകാരിയ രക്ഷപ്പെടുത്തി. മലപ്പുറത്താണ് സംഭവം. . കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയുടെ തലയാണ് കുടുങ്ങിയത്. തുടര്‍ന്ന് മലപ്പുറം അഗ്നിശമനസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അടുക്കളയില്‍ കളിക്കുന്നതിനിടെ കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ കുട്ടിയുടെ തല കുടുങ്ങിപ്പോകുകയായിരുന്നു. പതിയെ പാത്രം നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധാച്ചില്ല. ഇതിനിടെ കുട്ടി പരിഭ്രാന്തയായി കരഞ്ഞുനിലവിളിക്കുകയായിരുന്നു.
also read: തിങ്കളാഴ്ച വരെ 40കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമനസേനയെ സമീപിച്ചു. അഗ്നിശമനസേനാംഗങ്ങള്‍ ഗ്രൈന്‍ഡിങ് മെഷീന് ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.