കുന്ദംകുളം: തൃശ്ശൂർ കുന്ദംകുളത്ത് വെച്ച് കെ സ്വിഫ്റ്റ് ബസ് ഇടിച്ച് യാത്രികൻ മരിച്ചെന്ന വാർത്തയിൽ വഴിത്തിരിവ്. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാൻ ആണെന്ന് തെളിഞ്ഞു.
ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പിക്കപ്പ് വാനിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്.
ALSO READ- പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, സ്ഥാപനങ്ങളില്‍ തീപിടുത്തം
അതേസമയം, രണ്ട് വണ്ടികൾക്കും സംഭവത്തിൽ തുല്യ ഉത്തരവാദിത്വമാണെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞദിവസം സർവീസ് ആരംഭിച്ച സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപെട്ടതും വലിയ വിവാദത്തിന് കാരണമായിരുന്നു. മൂന്നുബസുകളാണ് അപകടമുണ്ടാക്കിയത്. ഈ ബസിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.