തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.
also read: ബന്ധുക്കളെയടക്കം അപമാനിക്കുന്നു; എഡിജിപി ശ്രീജിത്തിനും സംഘത്തിനും എതിരെ ദിലീപിന്റെ പരാതി
തെക്കന്‍ തമിഴ്നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. കേരളത്തിന്റെ കടല്‍ത്തീരത്ത് മത്സ്യബന്ധനത്തിന് പ്രഖ്യാപിച്ചിരുന്ന വിലക്ക് തുടരും.
ഏപ്രില്‍ 17 വരെ കേരളത്തില്‍ മണിക്കൂറില്‍ 30-40 വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി ദുര്‍ബലമായി കേരളാ തീരത്ത് നിന്ന് അകന്നാല്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുര്‍ബലമാകും.