ഈരാറ്റുപേട്ട: പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്സുകാരന്‍. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ റഹിമാണ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തിയത്.
പാഠപുസ്തകത്തിലെ പ്രതിജ്ഞയിലുണ്ടായ അച്ചടിപ്പിശക് കണ്ടതോടെ കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന പ്രതിജ്ഞയില്‍ രണ്ടിടത്താണ് തെറ്റുകള്‍ വന്നിരിക്കുന്നത്. കുട്ടി തെറ്റ് കണ്ടെത്തുകമാത്രമല്ല, എസ്.സി.ഇ.ആര്.ടി.യിലേക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കത്തയയ്ക്കുകയും ചെയ്തു.
also read: ജീവനൊടുക്കാന്‍ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍, ഭയന്നോടി കുട്ടികള്‍; കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്
ഇതിന് പിന്നാലെ പ്രതിജ്ഞയിലുണ്ടായ അച്ചടിപ്പിശക്, ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്കരണത്തില്‍ പരിഹരിക്കുമെന്ന വിവരമറിയിച്ചുകൊണ്ടുള്ള എസ്.സി.ഇ.ആര്.ടി.യുടെ മറുപടിയും അബ്ദുല്‍ റഹിമിന് ലഭിച്ചു. പ്രഥമാധ്യാപകന് പി.വി.ഷാജിമോന്‍, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ് തുടങ്ങിയവര്‍ മുഹമ്മദിന് അഭിനന്ദനങ്ങളറിയിച്ചു.