മൂന്നാര്‍: കാട്ടുകൊമ്പന് പടയപ്പയുടെ ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍ പേടിച്ച് ഒരു നാട്. മൂന്നാര്‍ കോളനിയില്‍ കഴിഞ്ഞദിവസം ശിവ എന്നയാളുടെ വീട്ടുമുറ്റത്തെത്തിയ പടയപ്പ, ശിവയെയും ഭാര്യയെയും മൂന്നു മണിക്കൂറോളമാണ് ബന്ദിയാക്കിയത്.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശിവയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മുറ്റത്തു കയറിയ പടയപ്പ വാഴ തിന്നാന്‍ ആരംഭിച്ചു. ശിവയും ഭാര്യ മുത്തും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിന്‍ഭാഗം ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമാണ് ഇവര്‍ക്കു പുറത്തിറങ്ങാന്‍ വഴിയുള്ളത്.
also read: ചക്കയെച്ചൊല്ലി മാതാപിതാക്കളുമായി വഴക്ക്, വീടിന് തീയിട്ട് യുവാവ്, നടുക്കം
ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ച് വീടിനുള്ളില്‍ കഴിഞ്ഞുകൂടി. പുലര്‍ച്ചെ രണ്ടിനു സമീപവാസികള്‍ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നും അകറ്റിയത്. പടയപ്പയുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നാട്.