തൃശ്ശൂര്‍: ചക്കയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് തീ പിടിച്ച് മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന് മകളുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനെത്തുടര്‍ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി.
also read: ഉച്ചയോടെ മഴ കനക്കും, ഇടിമിന്നലിനും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്
ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്.