കൊല്ലം: കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. മനുവിലാസത്തിൽ മനോജ് ആണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു. കേരള കോൺഗ്രസ് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് മനോജ്. ഇന്നലെ രാത്രി വെട്ടേറ്റ നിലയിൽ റോഡരികിൽ കണ്ട മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനോജിന്റെ കൈ വിരലുകൾ വെട്ടിമാറ്റിയ നിലയിലാണ്. കഴുത്തിലും വെട്ടേറ്റിട്ടുണ്ട്. സംഭവം രാഷ്ട്രീയ കൊലപാതകമാണന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ഗണേശ് കുമാർ എംഎൽഎ ആരോപിച്ചു. കൊലയ്ക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ഗണേഷ് കുമാർ പറയുന്നു.