കണ്ണൂര്‍: സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ് അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും. നിരവധി പേരാണ് ‘ചാമ്പിക്കോ’ ഡയലോഗ് അനുകരിച്ച് വീഡിയോ ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
രാഷ്ട്രീയക്കാരും വീഡിയോ ചെയ്തിരുന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും സിപിഎം നേതാവ് പി ജയരാജനുമടക്കം ‘ചാമ്പിക്കോ’ വിഡിയോ പങ്കുവച്ചിരുന്നു. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന് എത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
also : സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി ബലമായി മുറിച്ചു, ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും വിഡിയോയിലുള്ളത്.
പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി സജി ചെറിയാനും പി പി ചിത്തരഞ്ജന് എംഎല്‍എയും അടക്കം ഫോട്ടോയും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.