ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെസി ഷിബുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മരണപ്പെട്ടത്. മീൻ പിടിക്കാൻ പോയ ഷിബു രാത്രിയായിട്ടും തിരികെ എത്തിയില്ല.
‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’; വിമര്‍ശകരുടെ വായടപ്പിച്ച് സനുഷ
തുടർന്ന് ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയ സമീപവാസികളാണ് വലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കുളമാവ് പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഡാമിൽ വല വിരിക്കുന്നതിനിടെ വലയിൽ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പ്രാഥമിക നിഗമവം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.