തിരുവനന്തപുരം: തിരുവിതാം കൂര് മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന കാന്‍ 42 എന്ന ബെന്‍സ് കാറാണ് യൂസഫലിയുടെ സ്വന്തമാകുന്നത്.
കാര്‍ ആത്മ സുഹൃത്തായ യൂസഫലിക്ക് സമ്മാനിക്കുകയായിരുന്നു ഉത്രാടം തിരുനാള്‍. മോഹവില നല്കി സ്വന്തമാക്കാന്‍ പല പ്രമുഖരും ഉത്രാടം തിരുനാളിനെ സമീപിച്ചിട്ടും കൊടുക്കാത്ത കാര്‍ ആണ് യൂസഫലിക്ക് ലഭിക്കുന്നത്. കാര്‍ സ്വന്തമാക്കാന്‍ ബെന്‍സ് കമ്പനി വരെ ശ്രമിച്ചിരുന്നു. പകരം രണ്ട് ബെന്‍സ് കാര്‍ തരാമെന്ന് പറഞ്ഞിട്ടും ഇദ്ദേഹം ഇത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
also read: ഉറക്കത്തില്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി, എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
2012 ല്‍ യൂസഫലി കവടിയാര്‍ കൊട്ടാരത്തിലെത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ യൂസഫലിയെ അറിയിച്ചിരുന്നു. ഉത്രാടം തിരുനാളിന്റെ മരണ ശേഷം കാര്‍ നിലവില്‍ മകന് പത്മനാഭ വര്‍മ്മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.1950 കളിലാണ് 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 ടി എന്ന കാര്‍ കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്.
12000 രൂപക്കാണ് കാര്‍ വാങ്ങിയത്. വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട ബെന്‍സായിരുന്നു ഇത്. 38ാം വയസ്സിലാണ് ഉത്രാടം തിരുനാളിന് ഈ കാര്‍ ലഭിക്കുന്നത്. മൊത്തം 23 ലക്ഷം മൈല്‍ ഈ ബെന്‍സ് കാറില്‍ ഇദ്ദേഹം സഞ്ചരിച്ചെന്നാണ് കണക്ക്. ഇത്രയും മൈലുകള്‍ ബെന്‍സ് കാറില്‍ സഞ്ചരിച്ചതിന് ബെന്‍സ് കമ്പനി ഇദ്ദേഹത്തിന് ഉപഹാരവും മെഡലും നല്‍കിയിട്ടുണ്ട്. 85ാം വയസ്സിലും ഉത്രാടം തിരുനാള്‍ ഈ കാര്‍ ഓടിച്ചിരുന്നു.