കണ്ണൂര്‍: ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന് ദേവാംഗാണ് മരിച്ചത്. ഉറക്കത്തിനിടെയാണ് ഫാനിന്റെ വയര്‍ കഴുത്തില്‍ കുടുങ്ങിയത്.
എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയര്‍ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.
also read: ലിഫ്റ്റില്‍ തല കുടുങ്ങി, മലപ്പുറം സ്വദേശിക്ക് കുവൈറ്റില്‍ ദാരുണാന്ത്യം
സംഭവം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതോടെ ഉടന്‍ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു . എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.