പാലക്കാട്: വാളയാറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളായ ബാലജി, മുരുകൻ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങവെയായിരുന്നു അപകടം നടന്നത്.