കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ മൂന്നുപേര്‍ ചേര്‍ന്ന് ലൈംഗികായി ഉപദ്രവിച്ചു. കാസര്‍കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒരാള്‍ പിടിയിലായി. ഹോട്ടല്‍ തൊഴിലാളിയായ സെന്തില്‍ ആണ് ഇപ്പോള്‍ പിടിയിലായത്. മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഇന്നലെ രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു.
വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. തൊഴിലാളികള്‍ എത്തിയതോടെ മൂന്നു പേര് മതില് ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചു. സെന്തിലിനെ അവര്‍ പിടികൂടി. ഗര്‍ഭിണിയായ ആട് ചത്ത നിലയില്‍ ആയിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐപിസിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.