തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്തെ കൂട്ട ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണയാണു മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.
ശനിയാഴ്ച രാത്രിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സുവര്‍ണ്ണ. നവംബര്‍ 8നു രാത്രി രാജന് കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കാലായില്‍ സുകുമാരനും ഭാര്യയും മക്കളും ഉള്‍പ്പെടെ 4 പേര് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
also read: സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കോവിഡ്-19; മരണം 0
സുകുമാരന്‍ (57), ഭാര്യ സീന (54), മൂത്തമകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു. അന്നനാളത്തിനേറ്റ തകരാറിനെ തുടര്‍ന്ന് സുവര്‍ണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. സംസ്കാരം നടത്തി.